ഉമേഷ് യാദവിന് മൂന്ന് വിക്കറ്റ്

ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ വിയര്‍ത്ത കിംഗ്സ് ഇലവന്‍ പഞ്ചാബ് 88ന് പുറത്ത്.  ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവന്‍റെ ഇന്നിംഗ്സ് 15.1 ഓവറില്‍ അവസാനിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവാണ് പഞ്ചാബിനെ ചെറിയ സ്‌കോറില്‍ തളച്ചത്. കിംഗ്സ് ഇലവന്‍ നിരയില്‍ മൂന്ന് പേര്‍ മാത്രം രണ്ടക്കം കടന്നു. 26 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. read more

Read more

ബെംഗളൂരുവിൽ എത്തിയ കേരളബ്ലാസ്റ്റേഴ്സിന് വൻ വരവേൽപ്പ്

ഐ എസ് എല്‍ ലീഗ് മത്സരങ്ങളിലെ അവസാന മത്സരത്തിനായി ബെംഗളൂരുവിൽ എത്തിയ കേരള ബ്ലാസ്റ്റേഴ്സിന് വൻ സ്വീകരണമൊരുക്കി ആരാധകർ. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവില്‍ എത്തിയത്.കേരള ബ്ലാസ്റ്റേഴ്സ് കോച്ച്‌ ഡേവിഡ് ജെയിംസ് ബെംഗളൂരുവില്‍ ലഭിച്ച സ്വീകരണത്തിന് നന്ദി പറയുകയുണ്ടായി. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഡേവിഡ് ജെയിംസ് മഞ്ഞപ്പടയ്ക്ക് നന്ദി അറിയിച്ചത. read more

Read more

സഞ്ജുവും ബേസിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് വാട്മോര്‍

കൊച്ചി: മലയാളി ക്രിക്കറ്റര്‍മാരായ സഞ്ജു സാംസണെയും ബേസില്‍ തമ്പിയെയും പ്രശംസിച്ച് കേരള പരിശീലകന്‍ ഡേവ് വാട്മോര്‍‍. ലോകോത്തര വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ സഞ്ജു തന്‍റെ പ്രതിഭ പൂര്‍ണമായും ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. പൂര്‍ണ മികവ് കാട്ടാനായാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജുവിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് മുന്‍ ഓസീസ് താരം പറയുന്നു. read more

Read more

ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിനൊരുങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും തിരിച്ചടി

സെഞ്ചൂറിയന്‍: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിനൊരുങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും തിരിച്ചടി. എബി ഡിവില്ലിയേഴ്‌സും ഫാഫ് ഡു പ്ലെസിസും പരിക്കേറ്റ് പിന്മാറിയതിന് പിന്നാലെ മറ്റൊരു താരം കൂടി പരിക്കിന്റെ പിടിയിലമര്‍ന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡികോക്കാണ് പരമ്പരയില്‍ നിന്ന് പിന്മാറിയത്. ഡികോക്കിന് പകരക്കാരനെ ഇതുവരെ ദക്ഷിണാഫ്രിക്ക തിരഞ്ഞെടുത്തിട്ടില്ല. അതേസമയം ആദ്യ രണ്ട് ഏകദിനങ്ങളിലും പരാജയപ്പെട്ട ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് മൂന്നാം ഏകദിനം നിര്‍ണായകമാണ്. read more

Read more

മാഴ്സലീഞ്ഞോ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുമെന്ന ആരാധകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന്നു

ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ മാഴ്സലീഞ്ഞോ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുമെന്ന ആരാധകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന്നു. തന്റെ നിലവിലെ ക്ലബായ പൂനെ സിറ്റിയുമായി തന്നെ മാഴ്സലീഞ്ഞോ കരാറിലെത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രണ്ടു വര്‍ഷത്തേക്കാണ് ക്ലബുമായുള്ള പുതിയ കരാര്‍. read more

Read more

ആഘോഷത്തില്‍ കോഹ്ലി സ്‌റ്റൈല്‍ വേണ്ട’- യുവതാരങ്ങളോട് ദ്രാവിഡ്

ലോകകപ്പ് കിരീടം നേടിയപ്പോള്‍ ഇന്ത്യന്‍ യുവതാരങ്ങളോട് കോഹ്ലി സ്‌റ്റൈല്‍ ആഘോഷങ്ങൾ ഒന്നും വേണ്ട എന്ന് അണ്ടര്‍-19 പരിശീലകൻ രാഹുൽ ദ്രാവിഡ് പറഞ്ഞതായി സൂചന. ഇത് ആഘോഷിക്കാനുള്ള നിമിഷം തന്നെയാണ്. നിങ്ങള്‍ ആഘോഷിക്കുക. പക്ഷേ ആരുടെ നാവില്‍ നിന്നും മോശമായി ഒരു വാക്കുപോലും പുറത്തു വരരുത്. ഈ വിജയം നമുക്ക് എതിരാളിയെ ബഹുമാനിച്ച് ആഘോഷിക്കാമെന്നായിരുന്നു രാഹുലിന്റെ ഉപദേശം. read more

Read more

മഞ്ഞക്കടൽ ഇനി ബ്ലാസ്റ്റേഴ്സിന് മാത്രമല്ല; ബാംഗ്ലൂരിനും സ്വന്തം

കേരളബ്ലാസ്റ്റേഴ്‌സ് ആരാധകരെ പൊതുവെ മഞ്ഞപ്പട എന്നാണ് വിളിക്കുന്നത്. എന്നാൽ മഞ്ഞ ജേഴ്‌സിയുടെ കുത്തക ഇനി ബ്ലാസ്‌റ്റേഴ്‌സിന് മാത്രമല്ല ബാംഗ്ലൂരിനും സ്വന്തമാകുന്നു. ബാംഗ്ലൂര്‍ എഫ്.സി അവരുടെ സീസണിലെ നാലാമത്തെ ജേഴ്‌സി പുറത്തിറക്കുന്നു. മഞ്ഞ ജേഴ്‌സിയാണ് പുറത്തിറക്കുന്നത്. ചെന്നൈയ്‌ക്കെതിരായ മത്സരത്തിലാണ് ബാംഗ്ലൂർ പുതിയ ജേഴ്‌സി പുറത്തിറക്കുന്നത്. ബാംഗ്ലൂരിന്റെ ഹോം ജേഴ്‌സി നീലയാണ്. എവേ ജേഴ്‌സി വെള്ളയും. read more

Read more
error: Content is protected !!