എ.ഡി.ജി.പിയുടെ മകൾ സഞ്ചരിച്ച ഓട്ടോ ഡ്രൈവറെ കണ്ടെത്തി

തിരുവനന്തപുരം: പൊലീസ് ഡ‌്രൈവറെ മർദ്ദിച്ച കേസിൽ നിർണായക വഴിത്തിരിവ് സഷ്ടിച്ച്,​ കാണാതായ ഓട്ടോ ഡ്രൈവറെ പൊലീസ് കണ്ടെത്തി. പൊലീസ് ഡ്രൈവർ ഗവാസ്കറെ മർദ്ദിച്ച ശേഷം എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകൾ സ്നിഗ്ദ്ധ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറെയാണ് പൊലീസ് കണ്ടെത്തിയത്. ഇത് കൂടാതെ ഓട്ടോയും എ.ഡി.ജി.പിയുടെ വാഹനം കടന്നുപോയ പേരൂർക്കടയിലെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. പെൺകുട്ടി മൊബൈലുമായി എത്തിയെന്ന് ഓട്ടോഡ്രൈവർ പൊലീസീന് മൊഴി നൽകി. സംഭവത്തിന് ഓട്ടോ ഡ്രൈവർ ദൃക്സാക്ഷിയാണെന്ന് മർദ്ദനമേറ്റ ഗവാസ്കറും മൊഴി നൽകിയിരുന്നു. read more

Read more

ജസ്‌നയെ ബെംഗളൂരു മെട്രോയിൽ?

കോട്ടയം: കാണാതായ കോളേജ് വിദ്യാർത്ഥിനി ജസ്നയെപ്പോലെ തോന്നുന്ന പെൺകുട്ടിയെ ബെംഗളൂരു മെട്രോയിൽ കണ്ടതായി പൊലീസിന് വിവരം ലഭിച്ചു. ശനിയാഴ്ച വൈകിട്ട് ജസ്‌ന എന്നു തോന്നിക്കുന്ന പെൺകുട്ടി മെട്രോയിൽനിന്നും ഇറങ്ങി വരുന്നത് കണ്ടുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇതനുസരിച്ച് അന്വേഷണം സംഘം ബെംഗളൂരുവിൽ എത്തി. read more

Read more

ജെസ്‌ന കേസ് ഒരാഴ്ചയ്ക്കുള്ളില്‍ തെളിഞ്ഞേക്കും

പത്തനംതിട്ടയില്‍ നിന്നു കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനത്തില്‍ നാടകീയ വഴിത്തിരിവ്. ജെസ്‌നയെ കാണാതാകുന്നതിന് മുമ്പ് നടത്തിയ ഫോണ്‍ കോളുകളുടെയും ചില വ്യക്തമായ സൂചനകളുടെയും അടിസ്ഥാനത്തില്‍ പോലീസ് കര്‍ണാടകയിലെ കുടകില്‍ അന്വേഷണം നടത്തി. read more

Read more

ശിവഗിരി മഠത്തിലെ സ്വാമി അഞ്ച് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു

തൃശൂര്‍: ശിവഗിരി മഠത്തിലെ സ്വാമി ശ്രീനാരായണ ധര്‍മ്മവൃതന്‍ ആശ്രമത്തിലെ അന്തേവാസികളായ അഞ്ച് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു. ആശ്രമത്തിലെ അന്തേവാസികളായ ആണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി കേസെടുക്കുകയായിരുന്നു. സ്വാമി ധര്‍മ്മവൃതന്‍ ഇപ്പോള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. read more

Read more

‘സ്മാർട്ടായി’ പറ്റിക്കാൻ സ്മാർട്ട് വേ: കാസറുകോട് താവളമാക്കി മണിച്ചെയിൻ മാഫിയ

കാഞ്ഞങ്ങാട്: മലയാളികളില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിച്ച് ഒടുവില്‍ കോടതിയുടെ പിടിവീണ മണിചെയിന്‍ കമ്പനികള്‍ പുതിയ തന്ത്രങ്ങളുമായി വീണ്ടും രംഗത്ത്. ഇത്തവണ  എം എൽ എം ബിസിനസ്സിന്റെ മറവിലാണ് സ്മാർട്ട് വേ എന്ന മണിചെയിന്‍ കമ്പനിയുടെ രംഗപ്രവേശം. മലയോരമേഖലയിലുള്‍പ്പെടെ നിരവധി പേരാണ് ഇതിന്റെ പ്രമോട്ടര്‍മാരായി രംഗത്തുള്ളത്. കമ്പനിയുടെ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്തു വാങ്ങുന്നതാണ് കമ്പനിയില്‍ ഡിസ്ട്രിബ്യൂട്ടര്‍ പദവി നേടാനുള്ള മാര്‍ഗ്ഗം. പിന്നീട് ഓരോ ഡിസ്ട്രിബ്യൂട്ടറും ഇടത്തും വലത്തുമായി ഓരോരുത്തരെ ചേര്‍ത്ത് ബിസിനസ്സ് വിപുലപ്പെടുത്തണം. അങ്ങനെ മണിചെയിനിന്റെ സമാന മാതൃകയില്‍ ഇരട്ടപ്പെരുക്കത്തിന്റെ കണക്കിലാണ് കമ്പനിയുടെ ലാഭം. എല്ലാ ഇടപാടുകളും ഓണ്‍ലൈന്‍ വഴി മാത്രമാണ് എന്നതാണ് ഏക വ്യത്യാസം. പണമിടപാടുകളെല്ലാം അക്കൗണ്ട് വഴി മാത്രം. നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗിനു സമാനമായി പരിശീലന ക്ലാസ്സുകളും ബിസിനസ്സ് ടൂളുകളും നല്‍കും. ഇടുക്കി ജില്ല കേന്ദ്രികരിച്ചായായിരുന്നു കമ്പനിയുടെ തുടക്കം. പീഡന കേസ് പ്രതി യിൽ നിന്നും 21 ലക്ഷം രൂപ കോഴ വാങ്ങിയ കേസിൽ സേനയിൽ നിന്നും പുറത്താക്കപ്പെട്ട പൊലീസുകാരന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. നിരവധി പരാതികളുണ്ടായതോടെ ഇവിടുത്തെ പ്രവർത്തനം മറ്റു ജില്ലകളിലേയ്ക്ക് മാറ്റുകയായിരുന്നു.ചെയിനിൽ അംഗങ്ങളാകുന്നവരെ പങ്കുകാരാക്കി  സൂപ്പർമാർക്കറ്റുകൾ തുടങ്ങുമെന്നുമായിരുന്നു ഇവർ നല്കിയിരുന്ന വാഗ്ദാനം.ഇതിൽ പ്രതീക്ഷയർപ്പിച്ച് കണ്ണികളായ ആയിര കണക്കിന് ആളുകൾക്കാണ് പണം നഷ്ടമായത്.  ബിസിനസ്സിന്റെ വളര്‍ച്ചക്ക് ഫേസ്ബുക്കിനെയും വാട്‌സാപ്പിനെയും മറ്റ് സോഷ്യല്‍ മീഡിയയെയും വേണ്ടപോലെ ഉപയോഗപ്പെടുത്തുന്നതിനാല്‍ മറ്റ് പരസ്യങ്ങളും ആവശ്യമേയില്ല. മുമ്പ് മണിചെയിന്‍ കമ്പനികളുടെ തലപ്പത്തുണ്ടായിരുന്നവര്‍ തന്നെയാണ് പുതിയ കമ്പനിക്കും  നേതൃത്വം നല്‍കുന്നതെന്ന് വിവരം.
Read more

മകനെ കുത്തിക്കൊന്ന ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച അച്ഛന്‍ പിടിയില്‍

കൊല്ലം : മകനെ കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അച്ഛന്‍ പൊലീസ് പിടികൂടി ആശുപത്രിയില്‍ എത്തിച്ചു. കരുനാഗപള്ളി തൊടിയൂര്‍ മഞ്ഞാടിമുക്കിനുസമീപം ചേമത്തുകിഴക്കതില്‍ ദീപനാ(28)ണ് വാക്കു തര്‍ക്കത്തിനിടയില്‍ കഴുത്തില്‍ കുത്തേറ്റ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ദീപന്റെ അച്ഛന്‍ മോഹനനെയാണ് പൊലീസ് പിടികൂടിയത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. read more

Read more

കേരളത്തിലെ യുവ കോണ്‍ഗ്രസ് എംഎല്‍എ കര്‍ണാടകയില്‍ സീറ്റ് കച്ചവടം നടത്തി?

കോണ്‍ഗ്രസ് യുവ എംഎല്‍എയ്‌ക്കെതിരെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റു കച്ചവടം നടത്തിയെന്ന ഗുരുതര ആരോപണം. മൂന്നു നിയമസഭാ സീറ്റുകള്‍ നല്‍കുന്നതിന് രണ്ടു കോടി രൂപ വീതം വാങ്ങിയെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. സീറ്റ് ലഭിച്ച മൂന്നു പേരും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ പണം നല്‍കിയെന്ന തെളിവു സഹിതം കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തു വന്നത്. കര്‍ണാടക പിസിസി ഇതു സംബന്ധിച്ച് അന്വേഷണം നടത്തുകയും ക്രമക്കേട് നടന്നിട്ടുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ട് എ.ഐ.സി.സിക്ക് നല്‍കുകയും ചെയ്തു. read more

Read more

ഷെമീനയും നസീമയും ചില്ലറ പുള്ളികളല്ല

കണ്ണൂര്‍ സ്വദേശിയായ യുവാവിനെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി യുവതികളോടൊപ്പം ചിത്രങ്ങളും വീഡിയോയും എടുത്ത് ബ്ലാക്‌മെയില്‍ ചെയ്ത സംഘത്തിലെ പ്രധാന പ്രതികള്‍ അറസ്റ്റിലായെങ്കിലും സംഭവത്തിലുള്‍പ്പെട്ടിരിക്കുന്ന കൂടുതല്‍ പേര്‍ക്കായി അന്വേഷണം ഊര്‍ജിതം. കേസില്‍ ആകെ ആറുപേരാണ് അറസ്റ്റിലായിട്ടുണ്ട്. സംഘത്തിലെ പ്രധാനി വയനാട് സ്വദേശി നസീമയും ഇവരുടെ രണ്ടാം ഭര്‍ത്താവ് അക്ബര്‍ ഷായും കഴിഞ്ഞ ദിവസം ഗൂഡല്ലൂരില്‍ നിന്നും പിടിയിലായി. ഖത്തറില്‍ അനാശാസ്യത്തിന് സസീമയെ നേരത്തെ പിടിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇപ്പോള്‍ ഒപ്പം താമസിക്കുന്ന അക്ബര്‍ഷാ മൂന്നാം ഭര്‍ത്താവാണ്. read more

Read more

ഉരുട്ടിക്കൊല കേസിൽ നാളെ വിധി

തിരുവനന്തപുരം: ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഉരുട്ടിക്കൊല കേസിൽ തിരുവനന്തപുരം സി.ബി.ഐ കോടതി നാളെ വിധി പറയും. മോഷണക്കുറ്റം ആരോപിച്ച് 2005 സെപ്തംബർ 27 ന് വൈകിട്ട് ശ്രീകണ്ഠേശ്വരം പാർക്കിൽ വച്ച് കസ്റ്റഡിയിലെടുത്ത ഉദയകുമാറെന്ന യുവാവ് മരിച്ച സംഭവത്തിലാണ് കേസ്. ആറ് പൊലീസുദ്യോഗസ്ഥർ പ്രതിയായ കേസിൽ 13 വർഷത്തിന് ശേഷമാണ് കോടതി വിധിപ്രസ്താവം നടത്തുന്നത്. read more

Read more

നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന് സർക്കാർ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട ദിലീപിന്റെ ഹര്‍ജിക്കെതിരായ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. വിചാരണയ്ക്ക് വനിതാ ജഡ്ജിയെ വേണമെന്ന നടിയുടെ ആവശ്യത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നത്. read more

Read more
error: Content is protected !!