കുമാരസ്വാമി തിങ്കളാഴ്ച അധികാരമേൽക്കും

ബംഗളുരു:  ക‍ർണ്ണാടക മുഖ്യമന്ത്രിയായി എച്.ഡി.കുമാരസ്വാമി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് അൽപ്പം മുമ്പ് അദ്ദേഹം രാജ്ഭവനിൽ എത്തി ഗവ‍ർണറെ കണ്ടിരുന്നു. തന്നെ സർക്കാർ രൂപീകരിക്കാൻ ഗവർണ‍ർ ക്ഷണിച്ചതായി കുമാരസ്വാമി അറിയിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ പതിനഞ്ച് ദിവസത്തെ സമയമാണ് ഗവർണർ അനുവദിച്ചത്. തിങ്കളാഴ്ച ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലായിരിക്കും സത്യപ്രതിജ്ഞ. read more

Read more

100 കോടി വീതമാണ് ബിജെപി ,എംഎൽമാർക്ക് വാഗ്ദാനം ചെയ്യുന്നത്

ബെംഗളൂരു: സർക്കാർ രൂപീകരണം ബിജെപി എല്ലാ അടവും പയറ്റുകയാണെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി. 100 കോടി രൂപ വീതമാണ് ബിജെപി തങ്ങളുടെ എംഎൽമാർക്ക് വാഗ്ദാനം ചെയ്യുന്നത്. കോൺഗ്രസിനൊപ്പം ഉറച്ചുനിൽക്കുമെന്നും കഴിഞ്ഞ തവണ ബിജെപിക്കൊപ്പം കൈകോർത്തത് തെറ്റായിപ്പോയെന്നും കുമാരസ്വാമി പറഞ്ഞു. read more

Read more

കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാർക്ക് പണവും പദവിയും വാഗ്‌ദാനം ചില എംഎൽഎമാർക്ക് മന്ത്രിസ്ഥാനമാണ് ബിജെപി വാഗ്‌ദാനം നൽകിയിരിക്കുന്നത്

ബെംഗളൂരു: കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി ചരടുവലികൾ തുടങ്ങിക്കഴിഞ്ഞു. കോൺഗ്രസ്-ജെഡിഎസ് എംഎൽമാരിൽനിന്നും ചിലരെ സ്വപക്ഷത്തേക്ക് എത്തിക്കാനാണ് ബിജെപി ശ്രമം. ഇതിന് ചില എംഎൽഎമാർക്ക് മന്ത്രിസ്ഥാനമാണ് ബിജെപി വാഗ്‌ദാനം നൽകിയിരിക്കുന്നത്. read more

Read more

ഉമ്മന്‍ ചാണ്ടിയ്ക്ക് ആശ്വാസം

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സരിത എസ് നായര്‍ ഉന്നയിച്ച ലൈംഗിക ആരോപണങ്ങള്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും നീക്കി. കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ലൈംഗക ആരോപണം ഉന്നയിച്ച് എഴുതിയ കത്ത്  ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ ഭാഗമാക്കിയിരുന്നു. ഈ കത്താണ് റിപ്പോര്‍ട്ടില്‍ നിന്നും നീക്കിയത്. read more

Read more

താമര വിരിഞ്ഞു കർണാടകയില്‍

ബംഗളൂരു: കർണാടകയില്‍ വീണ്ടും താമര വിരിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേവലഭൂരിപക്ഷം കടന്നു. തെക്കൻ കർണാടക ഒഴികെ ബാക്കി എല്ലാ മേഖലകളിലും ബിജെപി ആധിപത്യം നേടി. വോ​ട്ടെ​ടു​പ്പ് ന​ട​ന്ന 222 മ​ണ്ഡ​ല​ങ്ങ​ളി​ൽ കേവല ഭൂരിപക്ഷമായ 113 ന് പുറമേ 10 സീറ്റ് എങ്കിലും ബിജെപി അധികം നേടും എന്നാണ് ഏറ്റവും പുതിയ ട്രെന്‍റ് പറയുന്നത്. കര്‍ണാടകത്തിലെ ആറ് മേഖലകളില്‍ അഞ്ചിടത്തും ബിജെപി കരുത്തുകാട്ടി. read more

Read more

തീയറ്ററിൽ പീഡനത്തിനിരയായ കുട്ടിക്ക് നേരെ മുൻപും ലൈംഗികാതിക്രമം ഉണ്ടായെന്ന് സൂചന

മലപ്പുറം: തീയറ്ററിൽ പീഡനത്തിനിരയായ കുട്ടിക്ക് നേരെ മുൻപും ലൈംഗികാതിക്രമം ഉണ്ടായെന്ന് സൂചന. പുറത്തറിയാതിരിക്കാൻ വ്യവസായി മൊയ്ദീൻ കുട്ടി പൊലീസിനെ സ്വാധീനിച്ചു. ഒത്താശ നിന്ന അമ്മക്കെതിരെ കേസെടുക്കണമെന്ന് വനിതാകമ്മീഷൻ അധ്യക്ഷ ആവശ്യപ്പെട്ടു. എന്നാല്‍ പീഡനത്തെ കുറിച്ച് അറിയില്ലെന്നാണ് അമ്മയുടെ മൊഴി. read more

Read more

തീയ്യറ്റര്‍ പീഡനം: പെൺകുട്ടിയുടെ അമ്മ അറസ്റ്റില്‍

മലപ്പുറം: തീയേറ്റർ പീഡനത്തിൽ പെൺകുട്ടിയുടെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ അമ്മയെ പൊന്നാനിയിൽ കൊണ്ടു വന്ന് തെളിവെടുക്കും. പെൺകുട്ടിയുടെ അമ്മയ്ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. നേരത്തെ കുട്ടിയുടെ അമ്മയ്ക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വനിത കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ പറഞ്ഞിരുന്നു. read more

Read more

ഷമേജ് വധക്കേസിൽ സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

മാഹി: ഷമേജ് വധക്കേസിൽ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി. സംഭവ സ്ഥലത്ത് സിസിടിവി ഇല്ലാത്തതിനാൽ സമീപ സ്ഥലങ്ങളിലെ ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. കൊലയാളികൾ ഉപയോഗിച്ച വാഹനങ്ങൾ തിരിച്ചറിയാൻ ശ്രമം തുടരുകയാണ്. read more

Read more

ചാരക്കേസിൽ കൂടുതൽ അന്വേഷണം വേണമെന്ന് സിബിഐ

ദില്ലി: ചാരക്കേസിൽ നമ്പിനാരായണനെ കുടുക്കിയതാരെന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്ന് സിബിഐ. സുപ്രീം കോടതിയിലാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പിനാരായണൻ സുപ്രീം കോടതിയിൽ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഇന്ന് പരിഗണിച്ചിരുന്നു. ഇക്കാര്യത്തിൽ സിബിഐ നിലപാട് കോടതി ചോദിച്ചപ്പോഴാണ് , നമ്പി നാരായണനെ കുടുക്കിയതാണെന്നും കസ്റ്റഡി മർദ്ദനം നടന്നിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കിയത്. read more

Read more

കെ.രാധാകൃഷ്ണനും എം.വി ഗോവിന്ദനും കേന്ദ്രകമ്മിറ്റിയില്‍

ഹൈദരാബാദ്: സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ അവസാന ദിവസം ചേര്‍ന്ന പുതിയ കേന്ദ്രകമ്മിറ്റി യോഗത്തിലാണ് സീതാറാം യെച്ചൂരിയെ വീണ്ടും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. സീതാറാം യെച്ചൂരിയും കാരാട്ട് പക്ഷവും തമ്മില്‍ നിലനിന്ന കടുത്ത അഭിപ്രായഭിന്നതകള്‍ക്കൊടുവിലാണ് പുതിയ നേതൃത്വത്തിന് വോട്ടെടുപ്പില്ലാതെ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കിയത്. read more

Read more
error: Content is protected !!