ആരുടേയും വോട്ടു സ്വീകരിക്കും:സജി ചെറിയാന്‍

തിരുവനന്തപുരം: സ്ഥാനാർഥിയെന്ന നിലയിൽ ആരുടേുയം വോട്ടു സ്വീകരിക്കുമെന്ന് ചെങ്ങന്നൂർ ഉപതരെഞ്ഞെടുപ്പിലെ ഇടതു സ്ഥനാർഥി സജി ചെറിയാൻ. ബിഡിജെസ് കേരള കോൺഗ്രസ് എന്നിവരുടെ പിന്തുണ സ്വീകരിക്കുന്ന കാര്യത്തിൽ ഇടതു മുന്നണിയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും സജിചെറിയാൻ പറഞ്ഞു. തിരുവനന്തപുരത്തെത്തി വിഎസ് അച്യുതാനന്ദനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. read more

Read more

കൊച്ചി വാട്ടര്‍മെട്രോ 2019ല്‍

കൊച്ചി: മെട്രോ പദ്ധതിയുടെ അനുബന്ധമായുള്ള കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി അടുത്ത വര്‍ഷം മെയില്‍ സര്‍വീസ് തുടങ്ങും. കെ.എം.ആര്‍.എല്‍ എം.ഡി മുഹമ്മദ് ഹനീഷാണ് ഇക്കാര്യം അറിയിച്ചത്. read more

Read more

വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്‍റെ വീട്ടിനെതിരെ ആക്രമണം

കണ്ണൂര്‍: കണ്ണൂര്‍ കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്‍റെ വീട്ടിനെതിരെ ആക്രമണം. പുലര്‍ച്ചെ 1.45 ഓടെയായിരുന്നു ആക്രമണം. കീഴാറ്റൂരിലെ സുരേഷിന്‍റെ വീട്ടിന്‍റെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു.സംഭവസമയത്ത് സുരേഷ് കീഴാറ്റൂരും കുടുംബവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആദ്യം മുകളിലത്തെ നിലയിലേക്കും പിന്നീട് താഴത്തെ നിലയിലേക്കും കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് വേഗത്തില്‍ പാഞ്ഞ് പോകുന്ന ശബ്ദവും കേട്ടുവെന്ന് സുരേഷ് പറഞ്ഞു. read more

Read more

1585 അണ്‍-എയ്ഡഡ് സ്‌കൂളുകള്‍ അടച്ചു പൂട്ടുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ 1585 അണ്‍-എയ്ഡഡ് സ്‌കൂളുകള്‍ക്ക് അടച്ചു പൂട്ടല്‍ നോട്ടീസ് നല്‍കിയെന്ന് വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് തുറന്നനിലപാടാുള്ളതെന്നും വിദ്യാഭ്യാസമന്ത്രി സഭയില്‍ പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷ എംഎല്‍എ കെ.എന്‍.എ ഖാദര്‍ കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. read more

Read more

ഇറാഖിലെ നഴ്‌സുമാരുടെ മോചനം : ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

തിരുവനന്തപുരം: ഇറാഖിലെ മൊസൂളില്‍ വച്ച് 2014-ല്‍ ഇസ്ലാമിക് സ്റ്റേറ്റ്‌സ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാരുടെ മരണവാര്‍ത്തയില്‍ വിറങ്ങലിച്ചിരിക്കുകയാണ് രാജ്യമിപ്പോള്‍. തട്ടിക്കൊണ്ടുപോയവരെല്ലാം ബന്ദികളായി ഇപ്പോഴും ജീവനോടെയുണ്ടാവും എന്ന പ്രതീക്ഷകള്‍ തകര്‍ത്തു കൊണ്ടാണ് പാര്‍ലമെന്റില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇവര്‍ മരണപ്പെട്ടതായി സ്ഥിരീകരിക്കുന്നത്. read more

Read more

വയല്‍കിളികള്‍ക്കെതിരെ സിപിഎം ബന്ദല്‍ സമരം

കണ്ണൂര്‍: വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍കിളികള്‍ കൂട്ടായ്മ നടത്തുന്ന സമരത്തെ നേരിടാന്‍ സിപിഎം ബന്ദല്‍ സമരവുമായി ഇറങ്ങുന്നു. വയല്‍കിളികള്‍ക്കെതിരെ നാട് കാവല്‍ എന്ന പേരില്‍ പ്രതിരോധസമരം നടത്താനാണ് സിപിഎം തീരുമാനം. read more

Read more

വിദേശ യുവതിയുടെ തിരോധാനത്തിൽ ദുരൂഹത

തിരുവനന്തപുരം : തിരുവനന്തപുരം പോത്തന്‍കോടുള്ള ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ വിദേശ വനിതയുടെ തിരോധാനത്തില്‍ ദുരൂഹത തുടരുന്നു. ഒരാഴ്ച തികഞ്ഞിട്ടും കണ്ടെത്താനാകാതെ പൊലീസ് നട്ടം തിരിയുകയാണ്. ഫോണും പാസ്പോർട്ടുമെല്ലാം ഉപേക്ഷിച്ച് ഒരു ഓട്ടോയിൽ കയറി കോവളത്തുപോയ ലിഗയെ കുറിച്ച് പിന്നീട് ഒരു അറിവുമില്ലെന്നാണ് സഹോദരിയുടെ പരാതി. കഴിഞ്ഞ ദിവസം ഓച്ചിറയിൽ വച്ച് ലിഗയെ ചിലർ കണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് പോത്തൻകോട് എസ്.ഐയും സംഘവും അവിടെ എത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. read more

Read more

ചെറുമകള്‍ തല്ലി ചതച്ചിട്ടും പോലീസ് വന്നപ്പോള്‍ മുത്തശി പറഞ്ഞത്

കണ്ണൂര്‍: ചെറുമകള്‍ മുത്തശിയെ തല്ലുന്ന വീഡിയോ വന്‍ വിവാദമായിരുന്നു. കണ്ണൂര്‍ ആയിക്കരയില്‍ നിന്നും ദീപ എന്ന സ്ത്രീ വല്യമ്മയെ നിലത്തിട്ട് അടിച്ച് പരത്തുന്ന ക്രൂരതയായിരുന്നു വീഡിയോയില്‍. സംഭവം കണ്ടുനിന്നവരാണ് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതോടെ പോലീസ് കേസെടുത്തു. read more

Read more

അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് ജെഎന്‍യുവില്‍ ആവശ്യം ശക്തം

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ വിദ്യാർത്ഥിനികളെ ലൈംഗികമായി അപമാനിച്ച അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജീവശാസ്ത്ര വിഭാഗം അധ്യാപകനായ അതുൽ ജൊഹ്റിക്കെതിരെ പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. അധ്യാപകനെതിരെ ഡൽഹി വനിതാ കമ്മീഷനിലും ഇന്ന് പരാതി നൽകുമെന്ന് വിദ്യാർത്ഥികൾ പറയുന്നു. read more

Read more

സ്‌കൂളുകളിലും കോളജുകളിലും തന്റെ കവിതകള്‍ പഠിപ്പിക്കരുത് : ബാലചന്ദ്രന്‍ ചുള്ളിക്കാട്

തിരുവനന്തപുരം: തന്റെ കവിതകള്‍ ഇനി മുതല്‍ സ്‌കൂളുകളിലോ കോളജുകളിലോ പഠിപ്പിക്കരുതെന്നും തന്റെ രചനകളില്‍ ഗവേഷണം അനുവദിക്കരുതെന്നുമുള്ള ആവശ്യവുമായി കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. read more

Read more
error: Content is protected !!