സംസ്ഥാന അധ്യക്ഷ പദവി; തമ്മിലടിച്ച്‌ ആര് ജെയ്ക്കും ബിജെപിയില്‍

കൊച്ചി ; കുമ്മനം രാജശേഖരന് ബിജെപി സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനാവാതെ കേന്ദ്രനേതൃത്വം. ഇന്ന് കൊച്ചിയില് ചേര്ന്ന കോര് കമ്മിറ്റി അംഗങ്ങളുടേയും സംസ്ഥാന ഭാരവാഹികളുടേയും യോഗത്തിലും സംസ്ഥാന അധ്യക്ഷ പദവിയില് ആരെന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല.

സംസ്ഥാന നേതാക്കള്ക്കിടയിലെ ഗ്രൂപ്പ് തമ്മിലടിയാണ് തെരഞ്ഞെടുപ്പ് അനന്തമായി നീട്ടുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ആര്ക്ക് നല്കണമെന്നതിനെ ചൊല്ലി ഉള്തിരിയുന്ന ചര്ച്ചകള്  ഗ്രൂപ്പ് തമ്മിലടിയിലാണ് ചെന്നവസാനിക്കുന്നത്. നേതൃത്വം നിര്ദേശിക്കുന്ന പേരുകള്  ഒരു വിഭാഗത്തിന് സ്വീകാര്യമാകുമ്പോള്  എതിര്  വിഭാഗത്തില്  നിന്ന് വിയോജിപ്പ് ഉയരുന്നതാണ് നേതൃത്വത്തെ കുഴക്കുന്നത്. ദേശീയ സെക്രട്ടറി എച്ച് രാജ, പ്രഭാരി നളീന്കുമാര്  കട്ടീല്  എന്നിവര്  നേതൃത്വം നല്കി യ ചര്ച്ച യിലും തീരുമാനം  ആയിട്ടില്ല. ജില്ലാ ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയാണ് ഇനിയുള്ളത്.

ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്നത് നാലു പേരുകളാണ്. കെ സുരേന്ദ്രന് എം ടി രമേശ്, എ എന് രാധാകൃഷ്ണന്, ശോഭാ സുരേന്ദ്രന് എന്നിവരുടെ പേരുകളാണ് കേന്ദ്രനേതൃത്വത്തിനു മുമ്പില് പരിഗണനയ്ക്കു വന്നത്. ഈ പേരുകളില് കെ സുരേന്ദ്രന് അധ്യക്ഷ പദവി നല്കണമെന്നതാണ് കേന്ദ്രനേതൃത്വത്തിന്റെ താല്പര്യം. എന്നാല് ഈ താല്പര്യം ഒരു തരത്തിലും അംഗീകരിക്കാത്ത നിലപാടാണ് മറ്റുള്ളവരില്നിന്നുയരുന്നത്. സുരേന്ദ്രനെ അംഗീകരിക്കാനാവില്ലെന്ന് കൃഷ്ണദാസ് വിഭാഗം വ്യക്തമാക്കിക്കഴിഞ്ഞു. പാര്ട്ടിയെ ഒറ്റക്കെട്ടായി നയിക്കാന് സുരേന്ദ്രനാവില്ലെന്നാണ് ഇവരുടെ വാദം. സുരേന്ദ്രന് പകരം എം ടി രമേശിനെയോ എ എന് രാധാകൃഷ്ണനെയോ ചുമതല ഏല്പ്പിക്കണമെന്നാണ് കൃഷ്ണദാസ് വിഭാഗത്തിന്റെ ആവശ്യം. അതൊടൊപ്പം, ആര്എസ്എസിന് കെ സുരേന്ദ്രന്സ്വീകാര്യനല്ലെന്നതും കൃഷ്ണദാസ് വിഭാഗം ഉയര്ത്തിക്കാട്ടുന്നുണ്ട്.

കൃഷ്ണദാസ് വിഭാഗത്തില് നിന്ന് സംസ്ഥാന അധ്യക്ഷ പദവി സ്ഥാനത്തേക്ക് രണ്ടു സ്ഥാനാര്ഥികള് ഉണ്ടായതു വ്യക്തിഗത പിന്തുണ കുറയ്ക്കാന്ഇടയാക്കി. എം ടി രമേശ്, എ എന് രാധാകൃഷ്ണന്എന്നിവര്ക്ക് പകരം ഒരു പേരാണ് ഉയര്ന്നിരുന്നതെങ്കില് ഈ വിഭാഗത്തിന് മേല്ക്കോയ്മ നേടാമായിരുന്നു. ഇതില്ലാത്ത കാരണം കൊച്ചിയില് നടന്ന കോര് കമ്മിറ്റി അംഗങ്ങളുടെയും സംസ്ഥാന ഭാരവാഹികളുടെയും കൂടിക്കാഴ്ചയില് കെ സുരേന്ദ്രനു മുന്തൂക്കം ലഭിച്ചുവെന്നാണ് വിവരം. എന്നാല് ഗ്രൂപ്പ് പോരിനിടയില് കേന്ദ്രനേതൃത്വത്വത്തിന് അന്തിമമായി ഒരു പേര് തീരുമാനിക്കാനിയിട്ടില്ല.

അതേസമയം കേന്ദ്രനേതാക്കള്ക്കു മുമ്പില് ശോഭാ സുരേന്ദ്രന്റെ പേര് ശോഭ തന്നെയാണ് അവതരിപ്പിച്ചത്. ദേശീയ സെക്രട്ടറി എച്ച് രാജ, പ്രഭാരി നളീന്കുമാര്കട്ടീല്  എന്നിവര്ക്ക് മുമ്പിലാണ് ശോഭ സംസ്ഥാന അധ്യക്ഷ പദവി അലങ്കരിക്കാന് താല്പര്യമുണ്ടെന്ന കാര്യം മുമ്പോട്ട് വെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!