ഫെയര്നെ്സ്സ് ക്രീം: ഇനി മുതൽ ഈസിയായി മുഖം മിനുക്കാം പഞ്ചസാര ഉപയോഗിച്ച്

നമ്മുടെ ചർമത്തെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ് മുഖത്തെ കറുത്ത പാടുകളും, കുരുക്കളുമെല്ലാം അവയോട് പൊരുതി ജയിക്കാൻ നമ്മൾ പല പണികളും നടത്താറുണ്ട്. ഇതിനായി വിപണിയിൽ ലഭിക്കുന്ന പല ക്രീമുകളും, സോപ്പും, ഫെയിസ് വാഷുകളുമെല്ലാം എന്ത് വിലകൊടുത്തും നമ്മൾ വാങ്ങാൻ തയ്യാറാവാറുണ്ട്. എന്നാൽ നമ്മളുദ്ദേശിക്കുന്ന റിസൾട്ട് കിട്ടാറുമില്ല എന്നിരിക്കെ നമ്മുടെ വീട്ടിലെ അടുക്കളയിൽ നിന്നും ഉണ്ടാക്കാവുന്ന ഏറ്റവും ചെലവ് കുറഞ്ഞതും എന്നാൽ വളരെ ഫലപത്തായതുമായ ഒരു മരുന്നാണ് പഞ്ചസാര.

നമ്മുടെ വീടിന്റെ അടുക്കളയിൽ എന്നും ഉണ്ടാകുന്ന പഞ്ചസാരകൊണ്ട് മുഖക്കുരുവും കറുത്ത പാടുകളും വെയിലേറ്റുള്ള കരിവാളിപ്പു പോലെയുള്ള ചർമ്മ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാമെന്ന് അഭിപ്രായപ്പെടുകയാണ് ചർമവിദഗ്ധർ. പഞ്ചസാര നല്ലൊരു സ്‌ക്രബറും കൂടിയാണ് എന്നതാണ് അതിശയം

  1. നാല് സ്പൂൺ നാരങ്ങ നീരിൽ 2 ടീ സ്പൂൺ പഞ്ചസാര ചേർക്കുക. വെള്ളം ചേർക്കാതെ ഈ മിശ്രിതം മുഖത്ത് നന്നായി തേച്ച് പിടിപ്പിക്കുക. മുഖത്തെ സൂര്യതാപം ഏറ്റുള്ള കരിവാളിപ്പകറ്റാനും, പിഗ്മന്റേഷൻ മാർക്കുകൾ, കറുത്ത പാട് എന്നിവ അകറ്റാനും സഹായിക്കും.
  2.  ഒരു തക്കാളി രണ്ടായി മുറിച്ച് മീതെ പഞ്ചസാര വിതറി ഇത് സ്‌ക്രബായി മുഖത്ത് പതിയെ മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് ചർമ്മത്തിലെ സുഷിരങ്ങൾ വൃത്തിയാക്കുന്നതിലൂടെ മുഖക്കുരുവിൽ നിന്ന് നമ്മെ രക്ഷിക്കുകയും, മുഖത്തിന് നിറം വർധിപ്പിക്കുകയും ചെയ്യുന്നു.
  3.  തേനും പഞ്ചസാരയും സമം ചേർത്ത് മുഖത്ത് പുരട്ടുന്നതും ചർമ കാന്തി വർധിപ്പിക്കും. തൊലിപ്പുറത്തെ നിർജീവ കോശങ്ങളെ ഉത്തേജിപ്പിക്കാനും, മുഖത്തെ അഴുക്കും പൊടിയും അകറ്റാനും സഹായകരമാണ്. തേച്ചുപിടിപ്പിച്ച് മുഖത്ത് നന്നായി പിടിച്ചതിന് ശേഷം മാത്രം കഴുകി കളയുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!