ശ്രീജിത്തിന്റെ കുടുംബത്തിന് പത്തുലക്ഷം, പണം പോലീസുകാരിൽനിന്ന് ഈടാക്കും

തിരുവനന്തപുരം- പൊലീസ് കസ്റ്റഡിയിൽ മരണപ്പെട്ട വാരാപ്പുഴ ദേവസ്വംപാടംകരയിൽ ശ്രീജിത്തിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും ഈ തുക മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭ യോഗ തീരുമാനമാണിത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാശ്വാസ നിധിയിൽനിന്നാണ് തുക അനുവദിക്കുക. ഈ പണം പിന്നീട് പോലീസ് ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കും. ശ്രീജിത്തിന്റെ ഭാര്യയ്ക്ക് യോഗ്യതയ്ക്കനുസരിച്ച് ക്ലാസ് 3 തസ്തികയിൽ സർക്കാർ ജോലി നൽകാനും തീരുമാനിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!