വയനാട്ടിലെ മുഴുവൻ മിച്ചഭൂമികളും പിടിച്ചെടുക്കാനൊരുങ്ങി കളക്ടർ

ജില്ലയിലെ മുഴുവൻ മിച്ചഭൂമികളും പിടിച്ചെടുക്കാനൊരുങ്ങി ജില്ലാ കളക്ടർ. മക്കിമലയിലെ പട്ടയം തട്ടിയെടുത്ത സംഭവത്തില്‍ രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ മാനന്തവാടി തഹസിൽദാറോട് ജില്ലാ കളക്ടർ നിര്‍ദ്ദേശം നല്‍കി. കുറുമ്പാല കോട്ടയിലെ മിച്ചഭൂമി കണ്ടെത്താനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.

10 സർവെയർ മാരടങ്ങുന്ന സംഘം നാളെ മുതൽ സർ വെ തുടങ്ങും. രണ്ടാഴ്ച്ചക്കുള്ളിൽ നടപടി പൂർത്തിയാക്കാൻ ജില്ലാ കളക്ടര്‍ നിർദേശം നല്‍കി. മക്കിമലയിൽ 30 അംഗ സംഘത്തെ നിയോഗിക്കാൻ കളക്ടറുടെ തിരുമാനം. കുറുമ്പാല കോട്ടയിലെ നടപടികൾക്കു ശേഷം മക്കിമലയിൽ നടപടികള്‍ ആരംഭിക്കുമെന്ന് കളക്ടര്‍ വിശദമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!