കീഴാറ്റൂരിൽ വയൽക്കിളികളുടെ സമരപ്പന്തൽ സിപിഎം കത്തിച്ചു

തളിപ്പറമ്പ്: കീഴാറ്റൂരിൽ വയൽക്കിളി സമരസമിതി തുടർന്നുവന്ന പ്രക്ഷോഭത്തിന് നേർക്ക് സിപിഎം ആക്രമണം. ഇന്ന് രാവിലെ സർവ്വേയ്ക്കായി വന്ന റവന്യു അധികൃതരെ തടഞ്ഞ സമരക്കാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ, വയൽക്കിളികളുടെ സമരപ്പന്തൽ കത്തിച്ചു.

സിപിഎം പ്രവർത്തകരാണ് സമരപ്പന്തലിന് തീയിട്ടത്.
ദേശീയപാത ബൈപാസിന് വേണ്ടി ഭൂമി അളക്കുന്നതിനിടെയാണ് തർക്കങ്ങൾ ഉടലെടുത്തത്. സർവേയ്ക്കായി എത്തിയ ഉദ്യോഗസ്ഥരെ വയൽ സംരക്ഷണ സമിതിയായ വയൽക്കിളികൾ തടഞ്ഞിരുന്നു.

ദേഹമാസകലം മണ്ണെണ്ണ ഒഴിച്ച് സമരക്കാർ ആത്മഹത്യ ഭീഷണി മുഴക്കുകയാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുളളവർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
അതേസമയം ജില്ല പൊലീസ് മേധാവിയുടെ നേത്രത്വത്തിലുളള വൻ പൊലീസ് സന്നാഹം പ്രദേശത്തേക്ക് എത്തിയിട്ടുണ്ട്.

വയൽ കളികൾ സമരം നടത്തുന്ന കീഴാറ്റൂർ വയൽ, ദേശീയ പാതക്കായി അളക്കുന്നതിനെതിരെയാണ് ആത്മഹത്യ ഭീഷണിയുമായി കർഷകരായവർ സമരം നടത്തിയിരുന്നത്. ഇവർ സിപിഎംപ്രവർത്തകരായിരുന്നു. പാർട്ടിക്കെതിരെയല്ല സമരമെന്ന വാദം ഉയർത്തിയ സമരക്കാർ മുൻപ് ബിജെപി, കോൺഗ്രസ്, ലീഗ് രാഷ്ട്രീയ കക്ഷികളുടെ പുറമേ നിന്നുളള പിന്തുണ സ്വീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!