മധുവിനെ തല്ലിക്കൊന്നത് തന്നെ : പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

അട്ടപ്പാടി : അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധുവിനെ മർദ്ദിച്ചു കൊന്നതാണെന്ന വാദം ശരിവച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. മരണകാരണം ആന്തരിക രക്തസ്രാവം മൂലമെന്ന് റിപ്പോര്‍ട്ട്‌. മര്‍ദ്ദനത്തില്‍ വാരിയെല്ല്. മധുവിന്റെ നെഞ്ചിലും മർദ്ദനമേറ്റതായും റിപ്പോർട്ടിലുണ്ട്. ഇത് സാധൂകരികരിക്കന്ന പാടുകളും നെഞ്ചിൽ കണ്ടെത്തി. തലയ്ക്കേറ്റ ഗുരുതര ക്ഷതമാണ് മരണകാരണമായത്.

അവശനിലയിലായ മധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ പൊലീസ് ജീപ്പിൽ വച്ച് ഛർദ്ദിച്ചിരുന്നു. തലയിലുണ്ടായ ക്ഷതം കാരണമാണ് മധു ഛർദ്ദിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്താൻ വഴിയൊരുങ്ങി.

തൃശൂർ മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവി ഡോ. ബലറാമിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ. പൊലീസിന്റെ കൂടി സാന്നിദ്ധ്യത്തിൽ നടത്തിയ പോസ്റ്റുമോർട്ടം പൂർണമായും കാമറയിൽ പകർത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!