മീന്‍ അവിയല്‍

വേണ്ട സാധനങ്ങള്‍
മീന്‍ – അരക്കിലോ (നല്ല മീനായിക്കോട്ടെ, കുളമായാല്‍ കാശു പോയതു തന്നെ മിച്ചം)
മല്ലി – 2 ടേബിള്‍ സ്പൂണ്‍
ഉണക്കമുളക് – 6 എണ്ണം
മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
ചെറിയ ഉള്ളി – 5 എണ്ണം
വെളുത്തുള്ളി – മൂന്ന് അല്ലി
പച്ച മാങ്ങ തൊലികളഞ്ഞ് അരിഞ്ഞത് – ഒരു കപ്പ്
കറിവേപ്പില – ആ‍വശ്യത്തിന്
ജീരകം – അര ടിസ്പൂണ്‍ (നിര്‍ബന്ധമില്ല)
സവാള അരിഞ്ഞത് – 1 ടേബിള്‍ സ്പൂണ്
‍ഇഞ്ചി അരിഞ്ഞത് – അര ടിസ്പൂണ്‍
പച്ചമുളക് നെടുകെ പിളര്‍ന്നത് – മൂന്ന് എണ്ണം
തേങ്ങ ചിരകിയത് – അര കപ്പ് (മിക്സിയിലിട്ട് ഒന്ന് ഒതുക്കിയാല്‍ നല്ലത്)
വെളിച്ചെണ്ണ – രണ്ട് ടേബിള്‍ സ്പൂണ്‍
ഉപ്പ് – നിങ്ങളുടെ ഇഷ്ടം പോലെ ആയിക്കോ

എങ്ങിനെയുണ്ടാക്കാം?
ആദ്യം ഒരു ചുവടു കട്ടിയുള്ള പാത്രമെടുത്ത് നാന്നായി കഴുകി, വെള്ളമൊക്കെ തുടച്ച് അടുപ്പില്‍ വെക്കുക. ഇനി അല്പം എണ്ണയൊഴിച്ച്, ഒന്നു ചൂടായാല്‍ മല്ലി,ഉണക്കമുളക്,മഞ്ഞള്‍പ്പൊടി,ചെറിയ ഉള്ളി,വെളുത്തുള്ളി എന്നിവ കരിഞ്ഞു പോകതെ ഒന്നു മൂപ്പിച്ചെടുക്കുക. അനന്തരം ഇവറ്റകളെ നന്നായി അരച്ചെടുക്കുക. ഈ അരപ്പില്‍ മീന്‍,പച്ച മാങ്ങ,കറിവേപ്പില,ഉപ്പ് എന്നിവയും ചേര്‍ത്ത് മീനിന് വേദനിക്കാത്ത രീതിയില്‍ നന്നായി മിക്സ് ചെയ്യുക. ശേഷം രണ്ട് കപ്പ് വെള്ളമൊഴിച്ച്, ഇടത്തരം തീയില്‍ വേവിക്കുക. അടുപ്പത്തുള്ള ഐറ്റം തിളച്ചാല്‍ അതിലേക്ക് സവാള, ഇഞ്ചി,പച്ചമുളക്,തേങ്ങ,കാല്‍ കപ്പ് വെള്ളം എന്നിവ ചേര്‍ക്കുക. കറി കട്ടിയാകന്‍ വേണ്ടി തിളക്കാത്ത രീതിയില്‍ കുറച്ചു നേരം കൂടി വേവിക്കുക.

ഞാന്‍ കഴിച്ചതില്‍ മുരിങ്ങക്കായ, കാരറ്റ് എന്നിവയൊക്കെ ഉണ്ടായിരുന്നു. വേണമെങ്കില്‍ അവിയലിനുള്ള പച്ചക്കറികള്‍ കൂടെ ചേര്‍ക്കാം. പച്ചക്കറികളുടെ വേവനുസരിച്ച് പല സ്റ്റെപ്പുകളായി ചേര്‍ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!