അസിഡിറ്റി ഇനി ഒരു പ്രശ്‌നമേ ആവില്ല

നെഞ്ചെരിച്ചില്‍ ദഹന പ്രശ്‌നങ്ങള്‍ എന്നിവ കൊണ്ട് പല വിധത്തിലുള്ള പ്രതിസന്ധികള്‍ നമ്മളില്‍ പലരും അനുഭവിക്കാറുണ്ട്. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ഇനി ഭക്ഷണം മതി. ഭക്ഷണത്തിലൂടെ നമുക്ക് അസിഡിറ്റി ഇല്ലാതാക്കാന്‍ കഴിയുന്നു. ഇടക്കിടെയുള്ള വയറു സ്തംഭിക്കല്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം നമുക്ക് ഭക്ഷണത്തിലൂടെ ുപരിഹാരം കാണാം. സാധാരണ രോഗങ്ങളില്‍ ഒന്നാണ് അസിഡിറ്റി. മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങളും ഭക്ഷണ രീതികളും എല്ലാമാണ് പലപ്പോഴും അസിഡിറ്റിയെന്ന പ്രശ്‌നത്തിന് കാരണമാകുന്നത്.

നമ്മുടെ ശരീരത്തിന് ഭക്ഷണം ദഹിപ്പിക്കാന്‍ ആസിഡുകള്‍ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. എന്നാല്‍ ആസിഡിന്റെ അളവ് അധികമായാല്‍ അത് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതാണ് പലപ്പോഴും അസിഡിറ്റിയെന്ന പ്രശ്‌നത്തിന് കാരണമാകുന്നത്. എന്നാല്‍ ഭക്ഷണത്തിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഭക്ഷണം. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ അസിഡിറ്റിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത് എന്ന് നോക്കാം.

ഹൃദയാഘാതമുണ്ടാവുമോ മുന്‍കൂട്ടിയറിയാം ജീവിതചര്യയും ഭക്ഷണശീലങ്ങളും മാറിമറിയുമ്പോള്‍ ഇത്തരം അവസ്ഥകള്‍ സാധാരണമാണ്. അസിഡിറ്റിയാണ് പ്രധാനകാരണം. അമിതവണ്ണം അസിഡിറ്റിയിലേക്കു നയിക്കുന്ന പ്രധാന കാരണമാണ്. ആമാശയത്തിലെ വാല്‍വ് അകാരണമായി അയയുമ്പോഴാണ് അമ്ലരസം മുകളിലേക്ക് വരുന്നത്. പുളിച്ചുതികട്ടല്‍ അല്ലെങ്കില്‍ വായില്‍ പുളിവെള്ളം തികട്ടിവരിക എന്നിവയ്ക്ക് ചില നാട്ടുമരുന്നുകള്‍ നോക്കാം.

കരിംജീരകം കരിംജീരകം കഷായം വച്ച് വെളുത്തുള്ളി നീര് ചേര്‍ത്ത് കഴിക്കുക. ഇതും അസിഡിറ്റിയെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കരിംജീരകം സഹായിക്കുന്നു. മുന്തിരി മുന്തിരി ദിവസവും കഴിക്കുന്നത് നല്ലതാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു മുന്തിരി. ദിവസവും കിടക്കാന്‍ നേരത്ത് മുന്തിരി അല്‍പം കഴിക്കാം. എന്നാല്‍ ഇനി ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നു.

വെണ്ണ വെണ്ണ ഉപ്പുവെള്ളത്തില്‍ ഇട്ടുവയ്ക്കുക. ഈ വെണ്ണ പിറ്റേന്ന് പിഴിഞ്ഞ് വെള്ളം കളഞ്ഞശേഷം കഴിക്കുക. നെഞ്ചെരിച്ചില്‍ ശമിക്കും. എല്ലാ വിധത്തിലുള്ള ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു.

പാല്‍ കാല്‍സ്യത്താല്‍ സമ്പുഷ്ടമായ പാല്‍ വയറ്റിലെ അമിതമായ ആസിഡിനെ ആഗിരണം ചെയ്യാന്‍ കഴിവുള്ളതാണ്. അതുപോലെ തന്നെ തണുത്ത പാലിന് എരിച്ചില്‍ കുറയ്ക്കാനും കഴിവുണ്ട്. പഞ്ചസാര പോലുള്ളവയൊന്നും ചേര്‍ക്കാതെ വേണം തണുത്ത പാല്‍ കുടിയ്ക്കാന്‍. പാലില്‍ ഒരു സ്പൂണ്‍ നെയ്യ് കൂടിച്ചേര്‍ത്താല്‍ മികച്ച ഫലം കിട്ടും.

തുളസി ദഹനത്തെ സഹായിക്കുന്ന ഘടകങ്ങള്‍ തുളസിയില്‍ അടങ്ങിയിട്ടുണ്ട്. വയറ്റിലെ പെപ്റ്റിക് ആസിഡിന്റെ ശക്തി കുറയ്ക്കുന്നതിനാല്‍ അമിതമായ അസിഡിറ്റിയും, വയറ്റില്‍ ഗ്യാസുണ്ടാവുന്നതും തടയാന്‍ തുളസി ഉത്തമമാണ്. ഭക്ഷണശേഷം അഞ്ചോ ആറോ ഇല തുളസി കഴിക്കുന്നത് ഫലം നല്കും.

തേന്‍ വെള്ളത്തില്‍ അല്‍പം തേന്‍ വെള്ളത്തില്‍ ചാലിച്ച് നാരങ്ങ നീര് മിക്‌സ് ചെയ്ത് കിടക്കാന്‍ നേരത്ത് കുടിക്കാവുന്നതാണ്. ഇത് ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു.

കറ്റാര്‍വാഴ കറ്റാര്‍വാഴ അസിഡിറ്റി കുറയ്ക്കുന്ന മറ്റൊരു വസ്തുവാണ്.ഇതിന്റെ ജ്യൂസ് കുടിയ്ക്കുന്നത് ഗുണം ചെയ്യും. അതുകൊണ്ട് തന്നെ ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരവും നല്‍കുന്നു.

പെരും ജീരകം പെരും ജീരകം ഏറെ ഗുണങ്ങളുള്ളതാണ്. മികച്ച ദഹനം, മലബന്ധത്തില്‍ നിന്ന് മുക്തി എന്നിവയ്ക്ക് ഉത്തമമാണിത്. ഹോട്ടലുകളിലും മറ്റും ഭക്ഷണ ശേഷം പെരുഞ്ചീരകം നല്‍കുന്നത് ഭക്ഷണശേഷമുണ്ടാകുന്ന അസിഡിറ്റി പരിഹരിക്കാനാണ്.

ചെറുനാരങ്ങ നീര് വൈകുന്നേരം ചെറുനാരങ്ങാനീര് കഴിക്കുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. ഇത് അസിഡിറ്റി പോലുള്ള പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഭക്ഷണ ശേഷം ചെറു നാരങ്ങ നീര് കഴിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും അസിഡിറ്റിയില്‍ നിന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നു.

കറിവേപ്പില കറിവേപ്പില അരച്ചെടുത്ത് നെല്ലിക്ക വലുപ്പത്തില്‍ പാലിന്റെ കൂടെ രാവിലെ കഴിക്കുക. ഇതും അസിഡിറ്റിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന കാര്യത്തില്‍ മുന്നിലാണ്. ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!