ബിനോയ് കൊടിയേരി വിഷയം: വാര്‍ത്താസമ്മേളനം മാറ്റിവച്ചു

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച യുഎഇ പൗരന്‍ ഇസ്മയില്‍ അബ്ദുല്ല അല്‍ മര്‍സൂഖി തിങ്കളാഴ്ച തിരുവനന്തപുരത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന വാര്‍ത്താസമ്മേളനം മാറ്റിവച്ചു. ബിനോയ്‌ക്കൊപ്പം ആരോപണം നേരിട്ട ശ്രീജിത്ത് വിജയനെക്കുറിച്ച് പരാമര്‍ശങ്ങള്‍ പാടില്ലെന്ന കോടതി ഉത്തരവിന്റെ പേരിലാണ് തീരുമാനം. ചവറ എംഎല്‍എ എന്‍.വിജയന്‍പിള്ളയുടെ മകനാണ് ശ്രീജിത്ത്. മാധ്യമങ്ങളെ കാണുന്നത് മാറ്റിവച്ചെങ്കിലും മര്‍സൂഖി ഇന്ത്യയില്‍ത്തന്നെ തുടരുമെന്ന് അഭിഭാഷകന്‍ പറഞ്ഞു.ശീജിത്ത് വിജയനെ സംബന്ധിച്ച വാര്‍ത്തകള്‍ക്ക് കോടതി വിലക്ക്.ബിനോയ് കോടിയേരിക്കൊപ്പം ആരോപണം നേരിടുന്ന ശ്രീജിത്ത് വിജയനെ സംബന്ധിച്ച വാര്‍ത്തകള്‍ക്ക് കോടതി വിലക്ക്. ഇരുവര്‍ക്കുമെതിരെ സാമ്പത്തികതട്ടിപ്പ് ആരോപണം ഉന്നയിച്ച യുഎഇ പൗരന്‍ ഇസ്മയില്‍ അല്‍ മര്‍സൂഖി തിങ്കളാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്താനിരിക്കേയാണ് പ്രസ്‌ക്ലബിനും മാധ്യമങ്ങള്‍ക്കും കരുനാഗപ്പള്ളി സബ്‌കോടതി നോട്ടീസയച്ചത്. ബിനോയ്‌കൊടിയേരി പണം നല്‍കിയില്ലെങ്കില്‍ ഇയാളെ സംബന്ധിക്കുന്ന തട്ടിപ്പിന്റെ മുഴുവന്‍കഥയും മാധ്യമങ്ങള്‍ക്കു നല്‍കുമെന്ന് അറബി നേരത്തേ പറഞ്ഞിരുന്നു.

ചവറ എം എല്‍ എ വിജയന്‍പിള്ളയുടെ മകനും യു എ ഇയിലെ സാമ്പത്തിക തട്ടിപ്പു കേസില്‍ ആരോപണ വിധേയനുമായ ശ്രീജിത്ത് വിജയനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വിലക്കിക്കൊണ്ടാണ് കോടതി ഉത്തരവ്. ദുബായ് ബിസിനസുകാരന്‍ രാഹുല്‍ കൃഷ്ണ തന്റെ പേര് ദുരുപയോഗം ചെയ്യുന്നതായി ചൂണ്ടിക്കാട്ടി ശ്രീജിത്ത് വിജയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ശ്രീജിത്ത്് വിജയനും ബിനോയ് കോടിയേരിയും ഉള്‍പ്പെട്ട കേസിനേക്കുറിച്ച് യു എ ഇ പൗരന്‍ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂഖി തിങ്കളാഴ്ച പ്രസ്‌ക്‌ളബില്‍ വാര്‍ത്താ സമ്മേളനം നടത്താനിരിക്കെയാണ് ഉത്തരവെന്നതും ശ്രദ്ധേയമാണ്. കേസുമായി ബന്ധപ്പെട്ട വാര്‍ത്തകളോ ചര്‍ച്ചകളോ പ്രസ്താവനകളോ പാടില്ലെന്നാണ് കരുനാഗപ്പള്ളി സബ്‌കോടതി ഉത്തരവ്. ഉത്തരവിന്റെ പകര്‍പ്പ് പ്രസ് ക്‌ളബിനുമുമ്പില്‍ പതിച്ചിട്ടുമുണ്ട്. മാധ്യമസ്ഥാപനങ്ങള്‍ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. ശ്രീജിത്തും ബിനോയി കോടിയേരിയും ഉള്‍പ്പെട്ട സാമ്പത്തി തട്ടിപ്പ് വിവാദം സജീവമാകുന്നതിനിടെയാണ് കോടതി ഇടപെടല്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!