തെറ്റുപറ്റി; പകരം നല്‍കാന്‍ ഈ ജീവന്‍മാത്രം! സുജിത്ത് വധക്കേസിലെ പ്രതി താന്‍ ശല്യം ചെയ്തിരുന്ന പെണ്‍കുട്ടിയുടെ വീട്ടിനു സമീപം ആത്മഹത്യയ്ക്കു ശ്രമിച്ച നിലയില്‍; ആത്മഹത്യകുറിപ്പ് പുറത്ത്‌

ഇ​രി​ങ്ങാ​ല​ക്കു​ട സു​ജി​ത്ത് വ​ധ​ക്കേ​സി​ലെ പ്ര​തി​യെ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ന്നു രാ​വി​ലെ എ​ട​ക്കു​ളം എ​സ്എ​ൻ ന​ഗ​റി​നു സ​മീ​പ​മാ​ണ് പ്ര​തി മി​ഥു​നെ കൈ​ക​ളി​ലെ ഞ​ര​ന്പു മു​റി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. രാ​വി​ലെ 8.30 ന് ​നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​കെ സു​രേ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മെ​ത്തി അ​വ​ശ നി​ല​യി​ലാ​യ പ്ര​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള ഓ​ട്ടോ​റി​ക്ഷാ പേ​ട്ട​യി​ൽ​വെ​ച്ച് ഓ​ട്ടോ​ഡ്രൈ​വ​റാ​യ മി​ഥു​ൻ കൊ​രു​ന്പി​ശേ​രി സ്വ​ദേ​ശി പു​തു​ക്കാ​ട്ടി​ൽ സു​ജി​ത്തി​നെ (26) ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. ആത്മഹത്യയ്ക്കു ശ്രമിച്ച സ്ഥലത്തു നിന്നും മിഥുന്‍ എഴുതിയ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. എനിക്ക് തെറ്റുപറ്റി. ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്നും പകരമായി എന്റെ ജീവന്‍ നല്കുന്നുവെന്നും കത്തിലുണ്ട്.

സു​ജി​ത്തി​ന്‍റെ ബ​ന്ധു​വാ​യ പെ​ൺ​കു​ട്ടി​യെ ശ​ല്യ​പ്പെ​ടു​ത്തു​ന്ന​തു ചോ​ദ്യം ചെ​യ്ത വൈ​രാ​ഗ്യ​ത്തി​നാ​യി​രു​ന്നു മ​ർ​ദ്ദ​നം. മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ സു​ജി​ത്തി​നെ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി. തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ സു​ജി​ത്ത് മ​രി​ച്ചു.

മ​ർ​ദ​ന​ത്തി​നു​ശേ​ഷ​വും പ്ര​തി പെ​രു​വ​ല്ലി​പാ​ട​ത്തി​നു സ​മീ​പ​ത്തു​വെ​ച്ച് സു​ജി​ത്തി​ന്‍റെ ഇ​ള​യ​ച്ഛ​നെ​യും മ​ക​ളെ​യും ഓ​ട്ടോ​റി​ക്ഷ​യി​ലെ​ത്തി ത​ട​ഞ്ഞു​നി​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മി​ഥു​ൻ ശ​ല്യം ചെ​യ്തി​രു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​നു പി​റ​കി​ലു​ള്ള പ​റ​ന്പി​ലാ​ണ് മി​ഥു​നെ ഇ​ന്നു രാ​വി​ലെ ഞ​ര​ന്പ് മു​റി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു കൈ​ക​ളി​ലെ​യും ഞ​ര​ന്പു മു​റി​ച്ചി​ട്ടു​ണ്ട്.

സു​ജി​ത്തി​ന്‍റെ മ​ര​ണ​ത്തോ​ടെ പോ​ലീ​സ് പ്ര​തി മി​ഥു​നാ​യി ഉൗ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണ​മാ​ണ്് ന​ട​ത്തി​യി​രു​ന്ന​ത്. അ​ന്വേ​ഷ​ണ​സം​ഘം ചെ​റു സം​ഘ​ങ്ങ​ളാ​യ​തി​രി​ഞ്ഞ് ത​മി​ഴ്നാ​ട്ടി​ലും കേ​ര​ള​ത്തി​ലെ പ​ല ജി​ല്ല​ക​ളി​ലും അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ മി​ഥു​നെ ഒ​ളി​വി​ൽ​പോ​കാ​ൻ സ​ഹാ​യി​ച്ച ഓ​ട്ടോ ഡ്രൈ​വ​റെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

മി​ഥു​നെ ത​ന്‍റെ മാ​പ്രാ​ണ​ത്തു​ള്ള സ്വ​കാ​ര്യ ലോ​ഡ്ജി​ൽ രാ​ത്രി​യോ​ടെ കൊ​ണ്ടു​വ​ന്ന് താ​മ​സി​പ്പി​ക്കു​ക​യും പി​റ്റേ​ന്ന് രാ​വി​ലെ പ​ണ​വും ത​ന്‍റെ വ​സ്ത്ര​ങ്ങ​ളും മ​റ്റും ന​ൽ​കി ത​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​ചെ​ന്നാ​ക്കി​യെ​ന്നു​മാ​ണ് പി​ടി​യി​ലാ​യ ഓ​ട്ടോ ഡ്രൈ​വ​ർ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ച​ത്.

ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച മി​ഥു​നെ ഇ​രി​ങ്ങാ​ല​ക്കു​ട സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്്. പ്ര​തി​യു​ടെ നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണു ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!